തൊണ്ണന്‍ പോക്കരു

തൊണ്ണന്‍ പോക്കരു പൊണ്ണന്‍ പോക്കരു
കൊച്ചീപ്പോയിപ്പിച്ചയെടുത്തൊരു
പോക്കരുമൂപ്പരു പെണ്ണുകെട്ടി കണ്ണുകെട്ടി
പൊട്ടിപ്പെണ്ണിനു ചട്ടികിട്ടി
പൊട്ടച്ചട്ടീല്‍ പൊന്നുകിട്ടി
മിന്നുകിട്ടി പൊന്നുകിട്ടി
ടിട്ടിട്ടിട്ടീട്ടീ..ടിടിട്ടിട്ടിട്ടീട്ടീ..

പോക്കരുമൂപ്പര് മെഹറുകൊടുത്തതൊ-
രാക്കത്തൂക്കം കാക്കപ്പൊന്ന്
പെണ്ണിന്റുപ്പ കൊടുത്തതൊലക്ക
കൊട്ടനടക്കയിടിക്കാനൊരലും
ഊന്നാനൊരുവടി മൊളവടി പിന്നെ
തുപ്പക്കോളാമ്പീ തുപ്പക്കോളാമ്പീ

എരന്ന മൂപ്പരു ബിരുന്ന്ചെന്ന്
ബിരുന്നൊരുക്കം പറയാഞ്ഞൊരുക്കം
കുത്തിയിരിക്കാന്‍ മെത്തപ്പായ
കുത്തിയെണീക്കാന്‍ മഗ്ഗുംതായ
മത്തുപിടിക്കണ കട്ടന്‍ ചായ
വിത്തു കുത്തിയ പത്തിരിയയ്യാ
മൂപ്പരേ... കുശാലായ്പ്പോയ്....
പൊരിച്ചമുട്ട കരിച്ചമുട്ട ആനമുട്ട കോയിമുട്ട
ടട്ടട്ടട്ടട്ടാ...ടടട്ടട്ടട്ടട്ടാ....

തൊണ്ണന്‍ പോക്കരു മുട്ടമുണുങ്ങി
കണ്ണുതുറിച്ച് നാക്കുബലിച്ച്
തരികിട തിന്തക തിമിതക തിന്തക
പെണ്ണുചിരിച്ച് മുട്ടയിറങ്ങാന്‍
മൊട്ടത്തലയില് അമ്മിക്കട്ടി ഓങ്ങിയടിച്ച്
ഓങ്ങിയടിച്ച് പച്ചപ്പകല്
പട്ടാപ്പകല് മൂപ്പര് തീര്‍ന്ന്
മൂപ്പര് തീര്‍ന്ന് മൂപ്പര് തീര്‍ന്ന് -അള്ളോ
മൂപ്പര് തീര്‍ന്ന് മൂപ്പര് തീര്‍ന്ന്‍

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thonnan pokkaru

Additional Info

Year: 
1978

അനുബന്ധവർത്തമാനം