മുല്ലപ്പൂമണം വീശും മൊഞ്ചത്തിപ്പുതുനാരി

മുല്ലപ്പൂമണം വീശും മൊഞ്ചത്തിപ്പുതുമാരി
കൈതപ്പൂങ്കാറ്റു വരുന്നേ മൈലാഞ്ചിച്ചോപ്പു വരുന്നേ
ഇതാ വരുന്നേ ഇതാ വരുന്നേ
ഇതാ ഇതാ പുറപ്പെടുന്നേ

കിളിമൊഴിയാണേ കുളിര്‍മൊഴിയാണേ
കരിമിഴിയാണേ കതിര്‍മിഴിയാണേ
കരളാകെ കിനാവിന്റെ കരകാണാക്കടലാണേ
(മുല്ലപ്പൂമണം...)

ബാപ്പാന്റെ പുന്നാര പൊന്നുമോളാണേ
മാരന്റെ കരളിലെ കോരിത്തരിപ്പാണേ
നാണത്തില്‍ പൊതിഞ്ഞുള്ള കല്‍ക്കണ്ടക്കനിയാണേ
ആനന്ദക്കായലിൽ നീന്തുന്ന മീനാണേ
പോരില്ല പോരില്ല മാരന്റെ മാറീന്നു
സ്വര്‍ഗീയസുഖത്തിന്റെ ഏഴാം ബഹറീന്ന്
(മുല്ലപ്പൂമണം...)

പരല്‍മീനാണേ പുതുമീനാണേ
പൂമീനാണേ പൊന്മീനാണേ
ഉമ്മാന്റെ കണിക്കൊന്നപ്പൂമകളാണേ..
(മുല്ലപ്പൂമണം...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
3
Average: 3 (1 vote)
mullappoo manam veeshum

Additional Info

അനുബന്ധവർത്തമാനം