ഇന്നു കാണും പൊൻകിനാക്കൾക്കെന്തൊരു

 

ഇന്നു കാണും പൊൻ കിനാക്കൾക്കെന്തൊരു ചേല്
എൻ മനസ്സിൻ മണിയറയിൽ കല്യാണക്കോള്
മാനത്തെ പൊൻ കിണ്ണത്തിൽ പൂനിലാപ്പാല്
മനസ്സിലാകെ മാരന്റെ പുഞ്ചിരിപ്പാല്

തുള്ളുന്ന കടൽത്തിര ഓരോന്നിലും
വെള്ളിത്തോണിയിറക്കുന്ന ചന്ദ്രനെപ്പോലെ
മൊഹബ്ബത്തിൻ അലകളിൽ മണിമാരന്റെ
മുഖമിന്നു വീണ്ടും വീണ്ടും തെളിയുന്നു
(ഇന്നു കാണും...)

ആശ തൻ കുടിലിലെ കിളിക്കുഞ്ഞിനോ
ആയിരം നിറമുള്ള ചിറകു കിട്ടി
അടക്കം വിട്ടവളിന്നു പുറത്തിറങ്ങി
പുതുക്കത്തിൻ രാത്രി കാണാൻ തിടുക്കം കാട്ടി
(ഇന്നു കാണും...)
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Innu kanum ponkinakkalkkenthoru

Additional Info

അനുബന്ധവർത്തമാനം