അള്ളാവിൻ കാരുണ്യമില്ലെങ്കിൽ

അള്ളാവിൻ കാരുണ്യമില്ലെങ്കിൽ ഭൂമിയിൽ
എല്ലാരും എല്ലാരും യത്തീമുകൾ (നമ്മൾ )
എല്ലാരും എല്ലാരും യത്തീമുകൾ ...
ഇന്നത്തെ മന്നവൻ നാളത്തെ യാചകൻ
ഇന്നത്തെ സമ്പന്നൻ നാളെ വെറും യത്തീം
ഇന്നത്തെ പുൽമേട നാളത്തെ പുൽക്കുടിൽ
ഇന്നത്തെ മർദ്ദിതൻ നാളത്തെ സുൽത്താൻ ( അള്ളാവിൻ..)

യത്തീമിൻ കണ്ണുനീർ തുടക്കുവാനെന്നെന്നും
എത്തുന്നോനല്ലയോ ദൈവ ദൂതൻ
യത്തീമിൻ കുമ്പിളിൽ കരുണാമൃതം തൂകും
ഉത്തമരല്ലയോ പുണ്യവാന്മാർ (അള്ളാവിൻ..)

പാരിതിൽ ജീവിതത്തിൻ നാരായ വേരറ്റ
പാവങ്ങളെയാരു സംരക്ഷിപ്പൂ
സ്വർലോകമവർക്കെന്നു ചൊല്ലി വിശുദ്ധ നബി
സല്ലല്ലാഹു ഹലൈവി സല്ലം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (5 votes)
Allavin karunyamillenkil

Additional Info

അനുബന്ധവർത്തമാനം