മാനത്തു സന്ധ്യ കൊളുത്തിയ

മാനത്തു സന്ധ്യകൊളുത്തിയ മത്താപ്പും പൂത്തിരിയും (2)
മനസ്സിലോ സ്വപ്നത്തിന്റെ പൊന്‍വിളക്കും പൊന്‍തിരിയും (2)
ഇന്നല്ലോ ബക്രീദുപെരുന്നാള്‍ ഇന്നല്ലോ വലിയപെരുന്നാള്‍ (2)
തനതന്ത താനതന്ത തനതന്തത്താനീനോ
തനതന്ത താനതന്ത തനതന്തത്താനീനോ
തനതന്ത താനതന്ത തനതന്തത്താനീനോ

കോലായില്‍ വിരുന്നുകാരുടെ
കോലാഹലവും കിസ്സകളും (2)
മുറ്റത്തെമുല്ലപ്പന്തലില്‍
അറവനമുട്ടും ഒപ്പനയും(2)
മാനത്തു സന്ധ്യകൊളുത്തിയ മത്താപ്പും പൂത്തിരിയും 

വീട്ടിന്നുള്ളില്‍ സുന്ദരിമാരുടെ 
പാട്ടും ചിരിയും കൈകൊട്ടും (2)
ആ.....ആ...
മണിയറയില്‍ മാരന്‍ തൂകിയ
മദനപ്പുഞ്ചിരി മലരുകളും (2)
തനതന്ത താനതന്ത തനതന്തത്താനീനോ
തനതന്ത താനതന്ത തനതന്തത്താനീനോ
തനതന്ത താനതന്ത തനതന്തത്താനീനോ

തെക്കിനിയില്‍ മൊഞ്ചത്തികളുടെ
ചക്കരവാക്കും കളിചിരിയും (2)
മൈലാഞ്ചിച്ചുണ്ടുകള്‍ മൊഴിയും
കുയിലൊച്ചകളും കുസൃതികളും (2)

മാനത്തു സന്ധ്യകൊളുത്തിയ മത്താപ്പും പൂത്തിരിയും 
മനസ്സിലോ സ്വപ്നത്തിന്റെ പൊന്‍വിളക്കും പൊന്‍തിരിയും 

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
maanathu sandya koluthiya

Additional Info

അനുബന്ധവർത്തമാനം