ദന്തഗോപുര മേഘരഥത്തിൽ

 

ദന്തഗോപുര മേഘരഥത്തില്‍ (2)
ചന്ദ്രലേഖ സവാരി തുടങ്ങി
ചന്ദനപവനന്‍ താരാട്ട്‌ പാടി
ഇന്ദ്രവല്ലരി വീണു മയങ്ങി
ദന്തഗോപുര മേഘരഥത്തില്‍ 
ചന്ദ്രലേഖ സവാരി തുടങ്ങി

വാനില്‍ മുകിലുകള്‍ പുണരും നേരം
മണ്ണില്‍ നിഴലുകള്‍ പിണരും നേരം (വാനില്‍..)
ഏകാന്തതയുടെ ഹൃദയദലത്തില്‍
പ്രേമകവിത തുളുമ്പും യാമം
ദന്തഗോപുര മേഘരഥത്തില്‍ 
ചന്ദ്രലേഖ സവാരി തുടങ്ങി

ആദ്യരാഗവികാരം പകരും
ഹര്‍ഷരോമാഞ്ചത്തിന്‍ കുളിരില്‍ (ആദ്യരാഗ..)
പാതിനിദ്രയില്‍ അലയും സഖിപോല്‍
പാതിരാവും കനവുകള്‍ കാണ്മൂ

  ദന്തഗോപുര മേഘരഥത്തില്‍ 
ചന്ദ്രലേഖ സവാരി തുടങ്ങി
ചന്ദനപവനന്‍ താരാട്ട്‌ പാടി
ഇന്ദ്രവല്ലരി വീണു മയങ്ങി
ദന്തഗോപുര മേഘരഥത്തില്‍ 
ചന്ദ്രലേഖ സവാരി തുടങ്ങി
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
dantha gopura

Additional Info

അനുബന്ധവർത്തമാനം