അവന്റെ വസ്ത്രം
അവന്റെ വസ്ത്രം നീലപ്രകാശം
അവന്റെ യവനിക നീലാകാശം
എന്റെ മനമെ വാഴ്ത്തുക നീ
യഹോവയെ യഹോവയെ
ആമേന്‍ ആമേന്‍
മേഘങ്ങള്‍ അവന്റെ തേരുകള്‍
മേടുകള്‍ അവന്റെ മെതിയടികള്‍
കാറ്റുകളവന്റെ ദൂതന്മാര്‍
കരളേ വാഴ്ത്തുക യഹോവയേ
പീഢിതര്‍ക്കവനേ ന്യായാധിപന്‍
തേടുവോര്‍ക്കവനേ വഴിവെളിച്ചം
കാരുണ്യമവനാം കടലല്ലേ
കണ്ണേ കാണുക യഹോവയേ
ആമേന്‍.... ആമേന്‍.... ആമേന്‍
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Avante vasthram