ചിത്രമണി മണ്ഡപത്തിൽ

ചിത്രമണി മണ്ഡപത്തില്‍
ചിത്തമമെന്ന മന്ദിരത്തില്‍
കല്പനാശിലയില്‍ നിന്റെ
ശില്പം ഞാന്‍ കൊത്തിവെച്ചു

ചിത്രരത്നദീപികയില്‍
സപ്തവര്‍ണ്ണ ശോഭകളില്‍
കല്പനാ ശിലയനങ്ങി
കണ്ടവര്‍ വീര്‍പ്പടക്കി

കണ്ടു കണ്ടു മോഹം കൊണ്ടു
കാത്തുനിന്ന തീര്‍ഥാടകര്‍
തീരാത്ത ദാഹവുമായി
തീരത്തു താമസമായി

ദുഃഖ വര്‍ഷ രാത്രി വന്നു
ദുസ്സഹമാം വേനല്‍ വന്നൂ
കല്പനശില തകര്‍ന്നൂ
ശില്‍പ്പി തന്‍ കരള്‍ തകര്‍ന്നൂ

 

 
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Chithramani mandapathil

Additional Info

അനുബന്ധവർത്തമാനം