തുലാവർഷമേഘമൊരു

ഓ..ഓ..ഓ..ഓ..
തുലാവർഷമേഘമൊരു പുണ്യതീർത്ഥം
തുളസീപ്പൂങ്കുന്നൊരു വർണ്ണചിത്രം
നാടൻപെൺകൊടി നീയെൻ മുന്നിലൊരു
നാണം കുണുങ്ങിയാം
സ്വർണ്ണമത്സ്യം സ്വർണ്ണമത്സ്യം
തുലാവർഷമേഘമൊരു പുണ്യതീർത്ഥം
തുളസീപ്പൂങ്കുന്നൊരു വർണ്ണചിത്രം

പുലർക്കാലമഞ്ഞിൽ നീ കുളിച്ചു നിന്നാൽ
പുതിയൊരു രോമാഞ്ചപരിവേഷം
ഇളവെയിലലയിൽ നീ മുടികോതുമ്പോൾ
ഇടനെഞ്ചിലറിയാത്തൊരിലത്താളം
തുലാവർഷമേഘമൊരു പുണ്യതീർത്ഥം
തുളസീപ്പൂങ്കുന്നൊരു വർണ്ണചിത്രം

വഴിയിൽ നിഴൽപോൽ നിന്റെ പിമ്പേ
തൊഴുകൈക്കുടവുമായ് വന്നു ഞാൻ
മന്ദസ്മിതത്തിൽ നിൻ മന്മഥശയ്യയിൽ
മറ്റാരുമറിയാതിന്നുറങ്ങും ഞാൻ

തുലാവർഷമേഘമൊരു പുണ്യതീർത്ഥം
തുളസീപ്പൂങ്കുന്നൊരു വർണ്ണചിത്രം
നാടൻപെൺകൊടി നീയെൻ മുന്നിലൊരു
നാണം കുണുങ്ങിയാം
സ്വർണ്ണമത്സ്യം സ്വർണ്ണമത്സ്യം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thulavarshameghamoru

Additional Info

അനുബന്ധവർത്തമാനം