ഞാറ്റുവേലക്കാറു നീങ്ങിയ

ഞാറ്റുവേലക്കാറു നീങ്ങിയ നീലവാനം 
നാലുമേഘക്കീറുകൊണ്ടു കയര്‍പിരിക്കുന്നേ 
കയര്‍പിരിക്കുന്നേ ഹോയ് (ഞാറ്റുവേലക്കാറു...) 
ഏഴുനിലമാളികയ്ക്കു മിഴി ചുവക്കുന്നേ എന്നാല്‍ 
ഏഴകളുടെ കുടിലുകള്‍ക്ക് കരള്‍തുടിക്കുന്നേ 
ഏഴകളുടെ കുടിലുകള്‍ക്ക് കരള്‍തുടിക്കുന്നേ (ഞാറ്റുവേലക്കാറു...) 

രാവുപകല്‍ ജോലിചെയ്തു വേര്‍പ്പണിവോര്‍ നാം 
ഒരു രാജപാത തീര്‍ത്തൊരുക്കാന്‍ പാടുപെട്ടോര്‍ നാം (രാവുപകല്‍...) 
റാട്ടുചക്രം തിരിക്കുമീ കൈകളാലെ 
റാട്ടുചക്രം തിരിക്കുമീ കൈകളാലെ 
നാളെ ഭാരതത്തിന്‍ മുഖാകൃതി മാറുകവേണം 
അതു മാറ്റുകവേണം....ഓ...ഓഹോ... (ഞാറ്റുവേലക്കാറു...) 

രാജമല്ലിപ്പൂവിറുത്തൊരു ഗ്രാമകന്യക 
രാമരാജ്യപ്പുലരി വരാന്‍ നൊയമ്പു നോക്കുന്നേ 
ഈറ്റുനോവിലീറ്റുനോവില്‍ ഇരുപതാം യുഗം 
ഈറ്റുനോവിലീറ്റുനോവില്‍ ഇരുപതാം യുഗം നാം 
ആറ്റുനോറ്റു കാത്തിരുന്നോരതിഥി വരുന്നേ 
നാം ആറ്റുനോറ്റു കാത്തിരുന്നോരതിഥി വരുന്നേ 
വരുന്നേ വരുന്നേ വരുന്നേ 
തൈയ്തൈയ്തൈയ്തൈയ് തെയ്യക്കംതെയ്യക്കംതോം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Njaattuvelakkaaru neengiya