തെന്നലേ തെന്നലേ പൂന്തെന്നലേ
Music:
Lyricist:
Singer:
Film/album:
തെന്നലെ തെന്നലെ പൂന്തെന്നലേ
മണ്ണിലും വിണ്ണിലും ചെന്നിടുന്നു നീ
തെന്നലെ തെന്നലെ പൂന്തെന്നലേ
കവിളിന്നു തഴുകി എന്‍ കരളിന്നു പുളകങ്ങള്‍
അരുളുന്ന തെന്നലേ പറയില്ലേ നീ (കവിളിന്നു)
എവിടെന്നു വന്നൂ നീ...എവിടെന്നു വന്നൂ (2)
അവിടെങ്ങാന്‍ കണ്ടോ എന്‍ ഹൃദയേശനേ (2)
(തെന്നലെ..)
ഉരുകുന്ന കരളിന്റെ നടുവില്‍ നിന്നുയരുന്ന
ചുടുതെന്നലേ ചെന്നു പറയില്ലേ നീ (ഉരുകുന്ന..)
മനതാരിലെന്നും എന്‍ മനതാരിലെന്നും (2) - നിന്‍
നിനവല്ലാതില്ലെന്നു പറയില്ലെ നീ
നിനവല്ലാതില്ലെന്നു പറയില്ലെ നീ
(തെന്നലെ..)
ഇരുകണ്ണുകള്‍ തമ്മില്‍ ഇടയുമ്പോഴെന്തേ
ഒരു ചെറുപുഞ്ചിരി പകരുമ്പോഴെന്തേ (ഇരുകണ്ണുകള്‍..)
മലര്‍മാരി പൊഴിയുന്നു പൂന്തെന്നലേ
ആ..ആ..ആ...
കുളിര്‍കോരിച്ചൊരിയുന്നു പൂന്തെന്നലേ
തെന്നലെ തെന്നലെ പൂന്തെന്നലേ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
thennale thennale poonthennale
Additional Info
ഗാനശാഖ: