വണ്ടത്താനേ വണ്ടത്താനേ

വണ്ടത്താനേ - വണ്ടത്താനേ
വണ്ടത്താനേ വണ്ടത്താനേ 
പോകുവതാരെത്തേടി
തന്നത്താനേ തന്നത്താനേ 
മൂളിപ്പാട്ടും പാടി
മൂളിപ്പാട്ടും പാടി
വണ്ടത്താനേ വണ്ടത്താനേ

പണ്ടൊരുകണ്ണന്‍ കാര്‍മുകില്‍വര്‍ണ്ണന്‍
പുല്ലാങ്കുഴലൊന്നൂതി
കൊണ്ടല്‍വേണികള്‍ കൊഞ്ചുംറാണികള്‍
അവന്റെ പുറകേ കൂടി
ആമാതിരിനിന്‍ വലയില്‍ വീഴാന്‍ 
ആരാണിപ്പോഴും ഉണ്ടോ
നീലക്കാറണി നിറവും പേറി 
നടക്കുന്നെന്തിനു വണ്ടേ
(വണ്ടത്താനേ..)

പുഞ്ചിരിതൂകും മഞ്ജരിതോറും
തെണ്ടിനടക്കും വണ്ടേ
തെണ്ടിനടക്കും വണ്ടേ
വഞ്ചനചെയ്യും നിന്നോടാരും
പകരം വീട്ടിയിടേണ്ടേ
പണ്ടൊരു കുറുനരി രാജാവായ 
കഥയിന്നോര്‍മ്മയിലുണ്ടോ
ആ കഥയിന്നോര്‍മ്മയിലുണ്ടോ
കണ്ടും കൊണ്ടു നടന്നവനൊടുവില്‍
ചെണ്ടപിണഞ്ഞതു കണ്ടോ
​വണ്ടത്താനേ - വണ്ടത്താനേ
വണ്ടത്താനേ വണ്ടത്താനേ 
പോകുവതാരെത്തേടി

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
vandathaane vandathaane