പൂവല്ലിക്കുടിലിൽ
പൂവല്ലിക്കുടിലില്‍ പൂമുല്ലക്കൊടിയില്‍
പൂവല്ലിക്കുടിലില്‍ പൂമുല്ലക്കൊടിയില്‍
ആരോരും അറിയാതെ വാണിരുന്നൊരു പൈങ്കിളി
ആരോരും അറിയാതെ വാണിരുന്നൊരു പൈങ്കിളി
ഒരു നല്ല രാവില്‍ ഒഴുകും നിലാവില്‍ (2)
ഓമല്‍ക്കിനാവിലേതോ രാഗമവളും മൂളി
നാദമകലെ കേട്ടു ഹൃദയമാകെ കുളിര്‍ത്തു
ആരോമലാളെയാരാഞ്ഞെത്തിയങ്ങൊരു പൊന്‍കിളി
ആരോമലാളെയാരാഞ്ഞെത്തിയങ്ങൊരു പൊന്‍കിളി
(പൂവല്ലിക്കുടിലില്‍)
എന്നുമൊന്നായ് വാണിടാം എന്നു ചൊല്ലി പോയവന്‍ (2)
വന്നു കണ്ടില്ലന്നുതൊട്ടേ കണ്ണുനീരിലാണവള്‍ (2)
കെട്ടുതാലി വാങ്ങണം കൊട്ടുമേളം പൊങ്ങണം (2)
കൂട്ടുകാരുവേണമെല്ലാം ഒത്തിണങ്ങി വരേണ്ടയോ (2)
(പൂവല്ലിക്കുടിലില്‍)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
poovallikudilil