ആടാനുമറിയാം

ആ....ആ.....ആ
ആടാനുമറിയാം കാമുകഹൃദയത്തെ
അമ്മാനമാടാനുമറിയാം
പാടാനുമറിയാം കാമുകഹൃദയത്തെ
പാട്ടിലാക്കാനുമറിയാം 
(ആടാനുമറിയാം...)

ആ.....ആ....ആ
മോഹന ഹേമന്ത ശീതളരാത്രിയിൽ
മോഹങ്ങൾക്കെല്ലാം ചിറകു വെച്ചു
പാലപ്പൂങ്കൊമ്പിലെ കസ്തൂരിച്ചെപ്പുകൾ
പാതിരാതെന്നൽ തുറന്നു വെച്ചു
മണിയറയ്ക്കുള്ളിലെ ചന്ദനക്കട്ടിലിൽ
മലരണി മണിമെത്ത ഞാൻ വിരിച്ചു (മണിയറ)
(ആടാനുമറിയാം...)

ആ....ആ.....ആ
ഓടിയകലുന്ന മാദകനിമിഷങ്ങൾ
ഒരുനാളും നിൽക്കുകയില്ല വീണ്ടും
മതി മതി താമസം പ്രിയമുള്ളവനേ
മണിയറ മാടി വിളിയ്ക്കുന്നൂ
മണിയറയ്ക്കുള്ളിലെ ചന്ദനക്കട്ടിലിൽ
മലരണി മണിമെത്ത ഞാൻ വിരിച്ചു (മണിയറ)
(ആടാനുമറിയാം....)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
aadaanumariyaam

Additional Info

അനുബന്ധവർത്തമാനം