ബോംബെ ബോംബെ

 

ബോംബെ...ബോംബെ...ബോംബെ
സാഗരകന്യക മുടിയില്‍ ചൂടിയ
സൗഭാഗ്യ നവരത്ന ഹാരം
സ്വര്‍ഗവും നരകവും ഹൃദയത്തിലൊതുക്കിയ
സുന്ദര ഭീകര നഗരം
(ബോംബെ...)

മദകര മന്മഥ ലീലകളൊരിടം
മദിരോത്സവങ്ങളൊരിടം
പൊരിയുന്ന ഹൃദയവും എരിയുന്ന വയറുമായ്
നീറുന്ന ജീവികളൊരിടം
(ബോംബെ...)

മൂകമാമധരം മുദ്രിതഹൃദയം
മുന്നില്‍ പൊയ് മുഖ വലയം
ആശകളടിയുന്ന പ്രേതകുടീരം
അദ്ഭുത മാന്ത്രികനഗരം
 (ബോംബെ....)

വെളുത്ത രാവും മരവിച്ച പകലും
വേര്‍തിരിച്ചറിയാത്ത ലോകം
കാലത്തിന്‍ ചലനങ്ങള്‍ തുടര്‍ന്നേപോകും
കദനങ്ങള്‍ പൂവിടും, കനിയാകും
( ബോംബെ...)
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Bombay Bombay

Additional Info

അനുബന്ധവർത്തമാനം