കണ്ണിനു കണ്ണായ കണ്ണാ

കണ്ണിനു കണ്ണായ കണ്ണാ
കണ്ണിനു കണ്ണായ കണ്ണാ - എന്നും
ഗുരുവായൂര്‍ വാഴും താമരക്കണ്ണാ
കണ്ണിനു കണ്ണായ കണ്ണാ

ഈരേഴുലോകവും നിന്നെക്കാണാന്‍
ഇരവും പകലും തേടുന്നൂ (2)
മഴമുകില്‍വര്‍ണ്ണാ നിന്നുടല്‍ കാണാന്‍
മനസ്സിനു കണ്ണുകള്‍ നല്‍കൂ നീ (2)
മനസ്സിനു കണ്ണുകള്‍ നല്‍കൂ നീ

കണ്ണിനു കണ്ണായ കണ്ണാ - എന്നും
ഗുരുവായൂര്‍ വാഴും താമരക്കണ്ണാ
കണ്ണിനു കണ്ണായ കണ്ണാ

മുരളികയാലൊരു തേന്മഴ ചൊരിയൂ
മുരഹരാ നീയെന്‍ ഹൃദയത്തില്‍ (2)
മുരളികയാലൊരു തേന്മഴ ചൊരിയൂ
പകരം ഞാനെന്‍ ജീവിതമാലിക
ചാര്‍ത്താം നിന്‍ തിരുമാറിടത്തില്‍ (2)
ചാര്‍ത്താം നിന്‍ തിരുമാറിടത്തില്‍

കണ്ണിനു കണ്ണായ കണ്ണാ - എന്നും
ഗുരുവായൂര്‍ വാഴും താമരക്കണ്ണാ
കണ്ണിനു കണ്ണായ കണ്ണാ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kanninu kannaaya

Additional Info

അനുബന്ധവർത്തമാനം