ഭവതരിണി

Bhavatharini
Date of Birth: 
Friday, 23 July, 1976
Date of Death: 
Thursday, 25 January, 2024
ഭവധരണി, ഭവധാരണി, ഭവധാരിണി
ആലപിച്ച ഗാനങ്ങൾ: 6

പ്രശസ്ത സംഗീത സംവിധായകൻ ഇളയരാജയുടെ മകളായി തമിഴ് നാട്ടിൽ ജനിച്ചു.  1984 -ൽ മൈഡിയർ കുട്ടിച്ചാത്തൻ എന്ന സിനിമയിൽ ഇളയരാജയുടെ സംഗീതത്തിൽ പാടിക്കൊണ്ടാണ് ഭവതരിണി സിനിമാ സംഗീതത്തിൽ തുടക്കം കുറിക്കുന്നത്. 1995 - ൽ ഇളയരാജയുടെ തന്നെ സംഗീത സംവിധാനത്തിൽ രാസയ്യ എന്ന തമിഴ് സിനിമയിൽ ഒരു ഗാനം ആലപിച്ചു കൊണ്ട് സിനിമയിൽ സജീവമായി. തുടർന്ന് നിരവധി തമിഴ് സിനിമകളിൽ ഗാനങ്ങൾ ആലപിച്ചു. 2000 -ൽ ഭാരതി എന്ന തമിഴ് സിനിമയിലെ "മയിൽ പോല പൊണ്ണ് ഒണ്ണ്...  എന്ന തമിഴ് ഗാനത്തിന് ആ വർഷത്തെ മികച്ച ഗാനത്തിനുള്ള ദേശീയപുരസ്കാരം ലഭിച്ചിരുന്നു. പിതാവ് ഇളയരാജയാണ് ഈ ഗാനത്തിന്‍റെ സംഗീതസംവിധാനം.

കളിയൂഞ്ഞാൽപൊന്മുടിപ്പുഴയോരത്ത്, എന്നിവരുൾപ്പെടെ നാല് മലയാള ചിത്രങ്ങളിൽ ഭവതരിണി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.  2002 -ൽ രേവതി സംവിധാനം ചെയ്ത 'മിത്ര്' എന്ന ചിത്രത്തിലെ പാട്ടുകൾക്ക് സംഗീതം നൽകിക്കൊണ്ട് ഭവതരിണി സംഗീതസംവിധാന രംഗത്തും തുടക്കമിട്ടു. തുടർന്ന് നിരവധി സിനിമകളിൽ ഈണം പകർന്നു. സഹോദരങ്ങളായ കാർത്തിക് രാജയുടെയും യുവൻ ശങ്കർ രാജയുടെയും സംഗീതത്തിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.

പരസ്യ എക്സിക്യൂട്ടീവായ ആർ. ശബരിരാജാണ് ഭവതരിണിയുടെ ഭർത്താവ്.

2024 ജനുവരി 25 -ന് കാൻസർ രോഗബാധിതയായി ഭവതരിണി അന്തരിച്ചു.