അനുപമ സൗന്ദര്യമേ

 

അനുപമ സൗന്ദര്യമേ
അനിതര സൗഭാഗ്യമേ
അലൗകികാനന്ദമേ
എന്റെ അരികിലുരുകി
ഒഴുകി വാ   നീ വാ

ഇന്നോളമറിയാത്തൊരിന്ദ്രിയ രതിസുഖം
ഇന്നെന്നിൽ ഉന്മാദമേകുമ്പോൾ
സിരകളുരുകുമൊരു മധുരമധുരതര
മദന ലഹരി വന്നു നിറയുമ്പോൾ
ആപാദചൂഡം ആലിംഗനങ്ങളാൽ
ആവേശഭരിതനാക്കൂ
എന്നെ ആവേശഭരിതനാക്കൂ

ഇതുവരെ കാണാത്ത സ്വർഗ്ഗീയ നിമിഷങ്ങൾ
ഇന്നെന്നിലാനന്ദമേകുമ്പോൾ
ഉടലുമുടലും തമ്മിലിഴുകിയിഴുകി
രതി മദന നടന രസമുതിരുമ്പോൾ
കേശാദിപാദം ചുടുചുംബനങ്ങളാൽ
ശൃംഗാര ലഹരിയേകൂ
എന്നിൽ ശൃംഗാര ലഹരിയേകൂ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Anupama saundaryame

Additional Info

അനുബന്ധവർത്തമാനം