സൂര്യനമസ്കാരം ചെയ്തുയരും

ഓം ഹ്രാം ഹ്രീം ഹ്രൂം ആദിത്യായ നമഃ
ഓം ഹ്രാം ഹ്രീം ഹ്രൂം ഭാസ്കരായ നമ:
സ്ത്രീണാംച ചിത്തം പുരുഷസ്യഭാഗ്യം   സൂര്യനമസ്കാരം ചെയ്തുയരും ബാലയോഗീ ബ്രഹ്മചാരീ
നിൻ അഷ്ടാംഗഹൃദയത്തിൻ അണിയറയിൽ
അഷ്ടപദി പാട്ടുപാടും ഗോപകന്യ 
ഞാനൊരു ഗോപകന്യ
സൂര്യനമസ്കാരം ചെയ്തുയരും ബാലയോഗീ ബ്രഹ്മചാരീ

യോഗാഭ്യാസങ്ങൾ പരിചരിക്കും നിന്റെ
യൗവനത്തിൻ പൂക്കളത്തിൽ
പുളകോത്സവം പുളകോത്സവം (യോഗാഭ്യാസങ്ങൾ..)
ധ്യാനിച്ചിരിക്കും നിന്റെ പത്മാസനത്തിൻ മുന്നിൽ
താരുണ്യത്തിൻ ദണ്ഡനമസ്കാരം എന്റെ
താരുണ്യത്തിൻ ദണ്ഡനമസ്കാരം
സൂര്യനമസ്കാരം ചെയ്തുയരും ബാലയോഗീ ബ്രഹ്മചാരീ

പ്രാണായാമങ്ങൾ വലത്തു വെയ്ക്കും നിന്റെ
പാർപ്പിടത്തിൻ അങ്കണത്തിൽ
പ്രണയോത്സവം  പ്രണയോത്സവം (പ്രാണായാമങ്ങൾ..)
ശീർഷാസനം നടത്തും വർണ്ണാശ്രമങ്ങൾക്കുള്ളിൽ
ശൃംഗാരത്തിൻ ദീർഘ നമസ്കാരം - എന്റെ
ശൃംഗാരത്തിൻ ദീർഘ നമസ്കാരം
(സൂര്യനമസ്കാരം...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
sooryanamaskaaram cheithuyarum

Additional Info

അനുബന്ധവർത്തമാനം