താമരപ്പൂക്കുളക്കടവിനു

താമരപ്പൂങ്കുളക്കടവിനു തീരെ
താമസിക്കാനോടിവന്ന കാറ്റേ
ആയിരം നാടുകൾ ചുറ്റി
ആരോമൽ പൂവിനെ മുത്തി
താളമിട്ട് പാടി വന്ന കാറ്റേ
താമരപ്പൂങ്കുളക്കടവിനു തീരെ
താമസിക്കാനോടിവന്ന കാറ്റേ
തൈമണിക്കാറ്റേ...

അരിമുല്ല കമനികൾതൻ അരമനകൾക്കുള്ളിൻ
മഴമേഘ രമണികൾതൻ മണിയറകൾക്കുള്ളിൽ (അരിമുല്ല..)
അഴകിന്നവതാരമായി മറഞ്ഞു നിന്നപ്പോൾ
നിന്റെ കൈവിരലുകൾ നെയ്തെടുത്തതേതു രൂപം
പ്രതിരൂപം.. പ്രതിരൂപം
ലാ ലാ.ലാ.ല ലാ.....
താമരപ്പൂങ്കുളക്കടവിനു തീരെ
താമസിക്കാനോടിവന്ന കാറ്റേ
തൈമണിക്കാറ്റേ

നീലമുളം കാടുകൾതൻ നിലവറകൾക്കുള്ളിൽ
കൈതപ്പൂങ്കാവുകൾ തൻ കലവറകൾക്കുള്ളിൽ (നീലമുളം...)
മതിമോഹന ഗാനമായ്‌ ഒളിഞ്ഞു നിന്നപ്പോൾ
നിന്റെ ചുണ്ടിണയിൽ തങ്ങിനിന്നതേതു രാഗം
അനുരാഗം ഓ...അനുരാഗം
ലാ ലാ.ലാ.ല ലാ....
താമരപ്പൂങ്കുളക്കടവിനു തീരെ
താമസിക്കാനോടിവന്ന കാറ്റേ
തൈമണിക്കാറ്റേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
thamarappookulakkadavinu

Additional Info

അനുബന്ധവർത്തമാനം