മഴവില്ലിൻ കൊട്ടാരത്തിൽ

 

മഴവില്ലിൻ കൊട്ടാരത്തിൽ
മണിമേഘത്താളം തട്ടി ശൃംഗാരം (2)
ഇള മാറിൽ ചന്ദനമണിയും
കാശ്മീര പെൺകൊടി തേടി അനുരാഗം
(മഴവില്ലിൻ...)

ഒരു ഡാൽ തടാകമാണെന്റെ ഹൃദയം
അതിൽ നീ ഒഴുകും ഡാഫോഡിൽ
ഒരു താജ് മഹാളിൻ അഴകിനു മുന്നിൽ
യമുനാനദിയെൻ അഭിലാഷം
പെയ്യുന്നു മരുഭൂവിൽ സിന്ദൂരപ്പൂമഴ
കുളിരുന്നു വാസന്തം പൂന്തെന്നൽ കൈകളിൽ
ഇതു നാം തേടും സോമരസം
(മഴവില്ലിൻ...)

ഇനിയെന്തു വേണം  ഇനിയെന്തു വേണം
പകരം നീയിന്നെന്തു തരും
ഈ പ്രേമരാത്രി പുലരാതിരുന്നാൽ
എല്ലാം എല്ലാം പകർന്നു തരും
കവിളിണയിൽ പരിഭവമോ നക്ഷത്രപ്പൂക്കളോ
കണ്ണാടിക്കവിളത്ത് ചെമ്പവിഴ ചന്തമോ
പറയൂ നീയെൻ കാമനയായ്
(മഴവില്ലിൻ...)

 

 

 

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mazhavillin Kottaarathil

Additional Info

അനുബന്ധവർത്തമാനം