മലവാകപ്പൂവേ മണമുള്ള പൂവേ
മലവാകപ്പൂവേ മണമുള്ള പൂവേ
മധുചഷകം നിറയ്ക്കൂ പൂവേ
മധുമാസ തേരിൽ വരുമെന്റെ തോഴൻ
മധുമാസ തേരിൽ വരുമെന്റെ തോഴൻ
മോഹങ്ങൾ വിൽക്കും രാജാധിരാജൻ
(മലവാകപ്പൂവേ...)
അരയാലിൻ കൊമ്പിൽ
കിനാവിന്റെ കൂട്ടിൽ
അണിമാറിൽ മധുനുകരാൻ
ചേർന്നുരുമ്മും കുരുവീ (അരയാലിൻ..)
മണിയറയിലെ തരിവളയുടെ
കിലുക്കമിത്തിരി കേൾക്കുമ്പോൾ
മനസ്സിനുള്ളിലെ കനകവല്ലിയിൽ
കണിമലരുകൾ പൂക്കില്ലേ
ആഹാ സിന്ദൂരം...
നാളെയെൻ മാരന്റെ മാറിലണിയുന്ന സിന്ദൂരം
ഇളം കവിളിലെ സിന്ദൂരം
ഇളം കവിളിലെ സിന്ദൂരം
(മലവാകപ്പൂവേ...)
കലമാനുകളോടും നിലാവിന്റെ കാട്ടിൽ
കളഗാന ശ്രുതി പകരാൻ
ഒഴുകി വരും അരുവി (കലമാനുകളോടും..)
മണിവിരലുകൾ തഴുകി നിന്നുടെ നുണക്കുഴികളിലോടുമ്പോൾ
മദനപല്ലവി പകരുമിക്കിളി
മനം നിറഞ്ഞു തുളുമ്പില്ലേ
ആഹാ ഉന്മാദം...
തരളയൗവന ലഹരിയേകുന്നൊരുന്മാദം
കരളിനുള്ളിലെ ഉന്മാദം
കരളിനുള്ളിലെ ഉന്മാദം
(മലവാകപ്പൂവേ...)