ഈ താളം ഇതാണെന്റെ താളം

 

ഈ താളം ഇതാണെന്റെ താളം
ജീവൻ ഇണതേടുമ്പോൾ (2)
മാരിവില്ലാകും ഊഞ്ഞാലിലാടി
മാരിവില്ലാകും ഊഞ്ഞാലിലാടി
അരികിൽ വരൂ
(ഈ താളം...)

മധുമൊഴി നീ ഒരു സ്വരമായ് പറന്നണഞ്ഞിടുമോ
ജയദേവഗാനാമൃത കല്ലോനിനി പോൽ (2)
തേരിമ്പരാഗം ശൃംഗാരഗീതം നീ പാടും രാഗാർദ്രഗാനം
ഒരു കനവിൻ കുനുചിറകിൽ മൃദുതൂവലായ്
വരൂ എന്നിൽ പരാഗമായ് നിറഞ്ഞീടുവാൻ
ഈ താളം ഇതാണെന്റെ താളം
ജീവൻ ഇണതേടുമ്പോൾ 

ഇനിയെന്റെയീ തളിർമടിയിൽ തളർന്നുറങ്ങീടുമ്പോൾ
മണിവീണയാവൂ എൻ വികാരങ്ങളെ (2)
തേനൂറും രാവിൽ മാലേയ കാറ്റിൽ
നീഹാരം പോൽ നേർത്ത ചേല
നിൻ കരങ്ങൾ ഉലച്ചിടുമ്പോൾ 
ഒരു നിഴലായ് വരും നിന്റെ പൂവാടിയിൽ  മധു നുകരാൻ
(ഈ താളം...)

 

 

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ee thaalam ithanente thaalam

Additional Info

അനുബന്ധവർത്തമാനം