പ്രകൃതീ നീയൊരു പ്രേമനികുഞ്ജം
പ്രകൃതീ നീയൊരു പ്രേമനികുഞ്ജം
പനിനീർപ്പുഴയൊഴുകുമ്പോൾ
പാലപ്പൂ വിടരുമ്പോൾ
പ്രാണനിലേതോ സങ്കല്പത്തിൻ
പ്രിയമുരളിക പാടുമ്പോൾ....
(പ്രകൃതീ നീയൊരു .....)
പൂവിനെ കുളിരല പുണരുമ്പോൾ
ദ്യോവിനെ പൊന്നല പുൽകുമ്പോൾ.. (2)
രാഗവസന്ത വിലാസിനി സ്വപ്നരാഗിണി നീ
രോമാഞ്ചമായണയൂ.. ഞാൻ ചാർത്തും
സീമന്തക്കുറിയണിയൂ..
(പ്രകൃതീ നീയൊരു .....)
രാവിനെ പൂമണം പൊതിയുമ്പോൾ
രാക്കിളിയായ് ഞാൻ പാടുമ്പോൾ (2)
ദേവപഥങ്ങളിൽ നായികേ.. സ്വർഗ്ഗഗായികേ നീ്. മന്ദസ്മിതം ചൊരിയൂ മൃദുലതേ.. ആലിംഗനത്തിലലിയൂ....
(പ്രകൃതീ നീയൊരു .....)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Prakrithi neyoru premanikunjam
Additional Info
ഗാനശാഖ: