നുകരാത്ത പൂവോ മാമ്പൂവോ
നുകരാത്ത പൂവോ മാമ്പൂവോ
ലലലാലാ
നുള്ളാത്ത തളിരോ തേൻ കുളിരോ
ലലലാലാ
പുണരാത്ത മേനിയോ പൂമേനിയോ
അണിയാത്ത മുത്തോ പൊൻ മുത്തോ
ഈ പൂ ഞാൻ നുകരും
ഉഹും
ഈ തളിർ ഞാൻ നുള്ളും
ഊഹും.. (നുകരാത്ത...)
ലാലാലാലാ ലാലലലാലാ
സ്നേഹത്തിൻ പാലാഴി കടഞ്ഞെടുത്ത
സൗന്ദര്യ ലക്ഷ്മിയോ
ചന്ദനക്കൊടിയോ
മുകുന്ദന്റെ മുരളീ ഗാനരസത്തിലെ
ഗോകുലകന്യയോ
മന്മഥ ലേഖയോ
ഈ മേനി ഞാൻ പുണരും ഊഹും...
ഈ മുത്തു ഞാനണിയും ഊഹും..
(നുകരാത്ത...)
ശങ്കരമൗലിയിൽ ചൂടിയ ഗംഗയോ
മംഗളവതിയോ മൃദുമൊഴിയോ
ലഹരി ലാവണ്യ ലഹരീ പകരും
സോമവല്ലിയോ
സ്വപ്നവതിയോ
ഈ മേനി ഞാൻ പുണരും ഊഹും...
ഈ മുത്തു ഞാനണിയും ഊഹും..
(നുകരാത്ത...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Nukaraatha Poovo Mampoov
Additional Info
ഗാനശാഖ: