കണ്ണുണ്ടെങ്കിലും കാണാതെ പോകും

 

കണ്ണുണ്ടെങ്കിലും കാണാതെ പോകും
മണ്ണിൽ മനുഷ്യന്റെ വ്യാജമുഖങ്ങൾ (2)
കാതുണ്ടെങ്കിലും കേൾക്കാതെ പോകും
കാലത്തിൻ കലി വേഷങ്ങൾ
കാലത്തിൻ കലി വേഷങ്ങൾ
(കണ്ണുണ്ടെങ്കിലും....)

പൂർണ്ണത എന്നൊരു മിഥ്യയും തേടി
പാതി വഴി പോലും പോകാത്തവരേ (2)
സ്വന്തം മനസ്സിന്റെ മുഖമൊന്നു നോക്കൂ
സ്വന്തം ഹൃദയത്തിൻ വാതിൽ തുറക്കൂ
എന്തു വിരൂപം എത്ര ഭീകരം
എല്ലാം എല്ലാം വിചിത്രം
ഹ ഹ ഹ ഹ.....
(കണ്ണുണ്ടെങ്കിലും....)

മന്വന്തരങ്ങൾക്ക് മുൻപേ പിൻപേ
മനുഷ്യനെന്നൊരു സത്യം തേടി (2)
കൃഷ്ണനും ക്രിസ്തുവും നബിയും വന്നൂ
മർത്ത്യന്റെ പൊയ് രൂപം കണ്ടു മടങ്ങീ
എന്തു വിരൂപം എത്ര ഭീകരം
എല്ലാം എല്ലാം വിചിത്രം
ഹ ഹ ഹ ഹ.....
(കണ്ണുണ്ടെങ്കിലും....)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kannundenkilum kanathe

Additional Info

അനുബന്ധവർത്തമാനം