അത്തപ്പൂ ചിത്തിരപ്പൂ തൃത്താപ്പൂ
അത്തപ്പൂ ചിത്തിരപ്പൂ തൃത്താപ്പൂ ചൂടി വായോ (2)
അന്നലിട്ട പൊന്നൂഞ്ഞാലിൽ ആടി പാടാം തോഴിമാരേ (2)
ആടി പാടാം തോഴിമാരേ (അത്തപ്പൂ...)
അന്നലിട്ട പൊന്നൂഞ്ഞാലിൽ ആടി പാടാം തോഴിമാരേ (2)
ആടി പാടാം തോഴിമാരേ (അത്തപ്പൂ...)
പന്തീരടി പൂജ കഴിഞ്ഞു
പകലിൻ സിന്ദൂര പൂ വിരിഞ്ഞു
പൂവിട്ട പൂന്തളിർ കെട്ടി വെച്ചു
പൂവില കന്യ ഒരുങ്ങി വന്നു (പന്തീരടി..)
അംബുജാക്ഷന്റെ തിരുനടയിൽ
അത്താഴ ശീവേലി തുടങ്ങി
പൂവില്ലെടുത്തെന്റെ കാമദേവൻ
പള്ളിയമ്പെയ്തു പുണർന്നു (2)
(അത്തപ്പൂ...)
തെക്കേ മനയ്ക്കലെ തമ്പുരാട്ടി
തത്തക്കിളി കന്നി തമ്പുരാട്ടി (2)
മുലക്കച്ച മുറുകിയ തമ്പുരാട്ടി
മുത്തുക്കുട കീഴെ വരുന്നുണ്ട് (2)
പള്ളിപ്പല്ലക്കൊന്നു മൂളുന്നുണ്ട്
പൊന്നിട്ട തമ്പുരാൻ വരുന്നുണ്ട് (2)
തിരുവേലി കൊട്ടുണ്ട് ഘോഷമൊണ്ട്
തങ്കപ്പവൻ കോർത്ത താലിയുണ്ട് (2)
(അത്തപ്പൂ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Athappoo chithirappoo thrithappoo
Additional Info
ഗാനശാഖ: