ദീപമുണ്ടെങ്കിൽ നിഴലു വരും

 

ദീപമുണ്ടെങ്കിൽ നിഴലു വരും
ജീവിതമുണ്ടെങ്കിൽ മരണം വരും
പാതിവഴി ചെന്നാലും പടച്ചോൻ വിളിക്കുമ്പോൾ
പോയേ തീരൂ മനുഷ്യൻ പോയേ തീരൂ
(ദീപമുണ്ടെങ്കിൽ...)

കദനപ്പുകയുടെ കരി പുരണ്ടോരേ
കരയാൻ പിറന്നോരേ (2)
ആശ തൻ നീർക്കയത്തിൽ വലയെറിയാനായ്
അലയും തോറും അഴലുകൾ കൂടുകയല്ലേ
യാ റബ്ബീ ആലമീൻ
(ദീപമുണ്ടെങ്കിൽ...)

കണ്ണീരും പുഞ്ചിരിയും കബറിന്റെ മുൻപിൽ
കരിങ്കൽ ശില്പങ്ങളല്ലോ (2)
തമ്മിലടുക്കാത്ത പാളങ്ങളെ
മനസ്സിലെ തീയായ് മാറും ദുഃഖം
മനുഷ്യനും നിങ്ങൾക്കുമൊന്നല്ലോ
യാ റബ്ബീ ആലമീൻ
(ദീപമുണ്ടെങ്കിൽ...)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Deepamundenkil nizhalu varum

Additional Info

അനുബന്ധവർത്തമാനം