മുത്തോലത്തിങ്കൾ തുമ്പീ വാ (F)
മുത്തോലത്തിങ്കൾ തുമ്പീ വാ താമര തേനും കൊണ്ടെ വാ
ചന്ദനം പൂക്കും ആറ്റോരം ചായുറങ്ങാം ആലോലം
ദൂരെ ആരോ തുന്നും തൂവൽക്കൂട്ടിൽ വാഴും പുന്നാര പൂമുത്തേ
നീയും കൂടെ പാടാൻ വായോ
ഇന്നെൻ നെഞ്ചിൽ ചായാൻ വായോ (മുത്തോല...)
ചന്ദനം പൂക്കും ആറ്റോരം ചായുറങ്ങാം ആലോലം
ദൂരെ ആരോ തുന്നും തൂവൽക്കൂട്ടിൽ വാഴും പുന്നാര പൂമുത്തേ
നീയും കൂടെ പാടാൻ വായോ
ഇന്നെൻ നെഞ്ചിൽ ചായാൻ വായോ (മുത്തോല...)
കുനുമണി ചെപ്പിൽ കരുതുമീ കുളിരീറൻ കനവുകൾ
ഇനി മുതൽ ഒന്നായ് വിരിയുമോ നിറമാർന്ന വേളയിൽ (2)
ദൂരെ ആരോ മൂളും ചിന്തായ്
കേൾക്കും വീണ്ടും ആത്മാവിൻ സല്ലാപം
നീയും കൂടെ പാടാൻ വായോ
ഇന്നെൻ നെഞ്ചിൽ ചായാൻ വായോ (മുത്തോല...)
നറുമൊഴി പൂക്കൾ കൊഴിയുമീ തളിരിളം കവിളുകൾ
സ്വരമുകുളങ്ങൾ വിടരുമീ നവ രാഗ വേദിയായ് (2)
ധന്യം ധന്യം നിന്നാലിന്നീ ജന്മം
മിന്നും മിന്നാരപ്പൂമുത്തേ
നീയും കൂടെ പാടാൻ വായോ
ഇന്നെൻ നെഞ്ചിൽ ചായാൻ വായോ (മുത്തോല...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Muthola Thinkal (F)
Additional Info
ഗാനശാഖ: