കാർമുകം മാറിൽ ചാർത്തീ
കാർമുകം മാറിൽ ചാർത്തീ മാനസം (2)
കേളിക്കാറ്റിൽ മോഹാരണ്യമാകെ
മദലോലമായ്
മലരിൽ മധുപൻ തേടും കാമനയാം (കാർമുകം....)
നാലകങ്ങൾ നീളെ തെളി ദീപനാളമിളകി
പൂങ്കുളങ്ങൾ തോറും മധു കൈരവങ്ങളാടി
ദൂരെയായ് പൂവാംകുഴലികൾ
സ്നേഹവാടിയിൽ നിരന്നു നീങ്ങുമ്പോളും
മലരിൽ മധുപൻ തേടും കാമനയാം (കാർമുകം,...)
നാന്ദി ചൊല്ലിയാടി സ്വരധാര മന്ദമൊഴുകി
പ്രേമരാഗമേകി തളിരിളകി നിന്ന തീരം (2)
ഉണരുമീ മായാ മാളവം
കാളിദാസ കാവ്യമന്ത്രമാകുമ്പോഴും
മലരിൽ മധുപൻ തേടും കാമനയാം (കാർമുകം,...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Karmukham maaril
Additional Info
ഗാനശാഖ: