മധുമാസ പൊന്നില ചൂടി
മധുമാസ പൊന്നില ചൂടി ധനുമാസ പൂപ്പട കൂടി
മലരമ്പൻ മനതാരിൽ കളിയാടുമ്പോൾ (2)
തരുണികളുടെ കവിളിണകളിൽ അരുണിമ
തിരയിളക്കിയ ലയഗതികളിൽ ഒഴുകിടും
അളി നിര തൻ വനരതിയിൽ സുമഹൃദയം
ഹിമരസ സുഖ ധാരയാടിയാടിയാടി (മധുമാസ...)
ആമ്പല്‍പ്പൂവിനുള്ളം ചേർന്നു മംഗള പൂർണ്ണിമയിൽ
മെയ്യിൽ പാതി തേടിപ്പോയ താരക സുന്ദരികൾ
പനിനീർമഴയിൽ കുളിരും നദിയിൽ
മദനക്കാറ്റിൽ തിരയായ് തഴുകും
മധു മാധവ തരതര അടിമുടിയരുളിയ
രാസ വിലോല വികാര ശതങ്ങളിതാ
ലാലലലാലാലാ...(മധുമാസ...)
വിണ്ണിൻ നീല രാഗം തേടി മാരുതനണയുമ്പോൾ
രാവിൻ മോഹ മന്ത്രം തേടി രാക്കിളിയുണരുമ്പോൾ
രതി രാജഫണങ്ങൾ വിടർന്ന ലതാസദനങ്ങളിൽ ഉന്മദ
കാമ സുഗന്ധികൾ മനമൊടു മനമൊടു കലരുമൊരാതിര
രജനി പകർന്നൊരു മദിരാ ചഷകമിതാ
ലാലലലാലാലാ...(മധുമാസ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Madhumasa ponnila choodi
Additional Info
ഗാനശാഖ: