മംഗളം പാടുന്ന സംഗീതം

 

ആ..ആ..ആ...ആ..
മംഗളം പാടുന്ന സംഗീതം
നവവത്സരം വാഴ്ത്തുന്ന സന്ദേശം (2)
നാദം തേടുമ്പോൾ താളം മൂടുമ്പോൾ വീണ്ടും (മംഗളം..)

പാതിരാക്കാറ്റുമ്മ വെയ്ക്കും
ഒരു പാലാഴിയുണ്ടെന്റെ  മനസ്സിൽ
അരയന്നമൊഴുകുന്ന ശ്രുതിയിൽ
ആകാശം താനേ കാതോർക്കും (പാതിരാ...)[മംഗളം...]

സ്വരരാഗ കന്യകൾ നീന്തും
ഒരു സ്വർഗംഗയുണ്ടെന്റെ മനസ്സിൽ
അവർ ചൂടും ഈറൻ നിലാവിൽ
ആവേശം നീല പൂ തേടും (സ്വര.....) [മംഗളം...]

-----------------------------------------------------------------------------

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
3
Average: 3 (1 vote)
mangalam paadunna sangeetham

Additional Info

അനുബന്ധവർത്തമാനം