തുമ്പികളേ ഓണത്തുമ്പികളേ
ആ...ആ...ആ...ആ...
തുമ്പികളേ ഓണത്തുമ്പികളേ പാടൂ
ഈ രാവിൽ...
ജീവനിലമൃതവുമായ് വരും രാഗനിലാവേ നീയൊരു ഗീതം
താളം തുള്ളിപ്പാടും ഞങ്ങൾ പ്രേമഗീതകം (2)
സരള മൃദുലം സരസവിലയം
മധുരതരമായ് ആ..ആ..ആ
താളം തുള്ളിപ്പാടും ഞങ്ങൾ പ്രേമഗീതകം (2)
മാരന്റെ തോണിയിലേ പാട്ടുകാരേ
മധുമാസഗായകന്റെ കൂട്ടുകാരേ (2)
ആടാമോ ഒന്നു പാടാമോ
ആയിരം കണ്ണെറിഞ്ഞായിരം പൂവെറിഞ്ഞു അനുരാഗപ്പന്തലിൽ കൂടാമോ (2)
കുയിലാലേ തേൻ മൊഴിയാളേ
കുമ്മിയടിക്കാം കൂത്തിനു പോകാം
കുമ്മാട്ടിക്കളി കാണാം മാരന്റെ കൂട്ടിനു പോരാമോ
നെഞ്ചിലെ കൂട്ടിനിരിക്കാമോ
ശൃംഗാരപൂവനിയിൽ താലവുമേന്തി
ഗന്ധർവീണകളായ് വന്നവർ ഞങ്ങൾ (2)
ശ്രുതി മീട്ടി പാടൂ സ്വരലഹരി തേടൂ
സ്വപ്നങ്ങൾ വിളക്കു വെയ്ക്കും സ്വർണ്ണമണിത്തേരിൽ
മധുപുഷ്പഹാരവുമായ് നിൽക്കുന്നു നമ്മൾ (2)
തളിരിൽ തളിരായ്
പൂവിൽ പൂവായ്
തേനിൽ തേനായ്
കുളിരിൽ കുളിരായ്
ഈണം പാടി നാദം തേടി
നാണം ചൂടി പൂക്കുന്നു നമ്മൾ (സ്വപ്നങ്ങൾ...)
--------------------------------------------------------------------------------------