നിറമേഴും തുന്നിച്ചേർക്കും
നിറമേഴും തുന്നിച്ചേർക്കും സ്വപ്നക്കൂട്ടിൽ
ചേക്കേറും മോഹത്തിൻ വാനമ്പാടി
തൂവൽത്തുമ്പിക്ക് താളം കൊട്ടി പാടിക്കേട്ടും
മായാലീല മന്ദിരം
പൊൻ കൂടോ കൊട്ടാരം കൊട്ടാരം
പൊൻ കൂടോ കൂടാരം കൂടാരം (നിറമേഴും...)
സ്നേഹത്തിൻ തൂണിൻ മേൽ സന്തോഷത്തിൻ ചില്ലിൻ മേൽ
നെഞ്ചിലുന്മാദം പന്തൽ കെട്ടുന്നേ (2)
ഉല്ലാസത്താലത്തിൽ മിന്നിക്കത്തും കർപ്പൂരം
ഉള്ളുഴിഞ്ഞാടി കോലം തുള്ളുന്നേ (2)
കണ്ണായും കരളായും കാത്തു പോറ്റും കുടുംബം
ഈ കൊച്ചു കൂടിന്റെ കുഞ്ഞിക്കിളി വാതിൽ മെല്ലെ തുറന്നെങ്കിൽ (നിറമേഴും...)
സങ്കല്പം മേയുന്ന കൂരക്കീഴിൽ ചായുമ്പോൾ
ഉള്ളിലാനന്ദം മേളം കൊട്ടുന്നേ
ഉള്ളിലാനന്ദം മേളം കൊട്ടുന്നേ
ഉത്സാഹക്കിണ്ണത്തിൽ ആവേശത്തിൻ തീച്ചൂടിൽ
ആശാജാലങ്ങൾ പാലും കാച്ചുന്നേ
ആശാജാലങ്ങൾ പാലും കാച്ചുന്നേ
പൊന്നായും പൊരുളായും സ്വന്തമാക്കും ഭവനം
സ്വർഗ്ഗീയ സൗന്ദര്യം സ്വർണ്ണം പൂശി തീരാൻ കാലം കനിഞ്ഞെങ്കിൽ (നിറമേഴും...)
--------------------------------------------------------------------------------------------------------------