കോല്ലംകോട്ടു തൂക്കം - F

കൊല്ലംകോട്ടു തൂക്കം നേർന്ന കുഞ്ഞാറ്റം കിളി
കോതാമൂരി പാട്ടും പാടി വായോ ഈ വഴി
ആയിരം കാവിലെ ആവാരം പൂവിനെ
ആട്ടിയുറക്കാൻ ഊഞ്ഞാലും കൊണ്ടു വാ പൈങ്കിളീ 
കൊല്ലംകോട്ടു തൂക്കം നേർന്ന കുഞ്ഞാറ്റം കിളി
കോതാമൂരി പാട്ടും പാടി വായോ ഈ വഴി

പിച്ചകച്ചോട്ടിൽ പിച്ച വെച്ചും
മച്ചകക്കൂട്ടിൽ മുട്ടിഴച്ചും കാൽ വളര്
അക്ഷരപ്പാട്ടിൽ ആ കുറിച്ചും
അക്കങ്ങൾ പൂത്ത പൂ  പറിച്ചും കൈ വളര്
പൂങ്കുറുമ്പേ ചെല്ല പൊൻതിടമ്പേ
എന്നും ഈ കൊതുമ്പു തോണിയൂന്നും 
പൂനയമ്പു നീ 
(കൊല്ലംകോട്ട്...)

ഇത്തിരി കൊണ്ടുമൊത്തിരികൾ
കൊത്തിയിടുന്ന കിക്കിളികൾ തക്കിളികൾ
കത്തിയമർന്ന ചാമ്പലിലും
പൊട്ടിവിടർന്ന പൂങ്കിളികൾ മൺകിളികൾ
കൊച്ചു മോഹം കൊണ്ടു മച്ചുമേയും
നമ്മൾ കണ്ണുനീർക്കണം മെനഞ്ഞ  പുഞ്ചിരിക്കുടം 
(കൊല്ലംകോട്ട്...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kollamkottu thookkam - F

Additional Info

Year: 
1994

അനുബന്ധവർത്തമാനം