തിരകളിൽ കതിർവിരലാൽ

 

തിരകളിൽ കതിർവിരലാൽ
കവിതയെഴുതും സന്ധ്യേ
അതിലൊരു വരിയെന്നോമലാളുടെ
കവിളിൽ എഴുതൂ നീ
പൂങ്കവിളിൽ എഴുതൂ നീ

അലകളിലരുണിമപോൽ
പ്രിയനിലലിയും സന്ധ്യേ
മുഖപടമഴിയെ കാമുകൻ നിൻ
കവിളിലതെഴുതുന്നു
ആ കവിളിലതെഴുതുന്നു (തിരകളിൽ..)

ആയിരം തന്തികൾ മീട്ടും സന്ധ്യേ
സാഗരം നിൻ മണിവീണയലല്ല
ഏകതാരയാമെൻ വിപഞ്ചിയിൽ
ഏതു രാഗം എൻ വിരൽ
തൊട്ടുണർത്തും
ഈ രാഗം ഈ രാഗം അനുരാഗം (തിരകളിൽ..)

ആയിരം പൊൻവല വീശും സന്ധ്യേ
സാഗരം നിൻ രത്നഖനിയല്ലേ
സ്നേഹത്തിൻ ആഴങ്ങൾ തേടിപ്പോകെ
മോഹമെന്നൊരു പൊന്മുത്തു ഞാനെടുത്തു
ആ മുത്ത് പൊന്മുത്ത് പവിഴമുത്ത്  (തിരകളിൽ..)

------------------------------------------------------------------

 
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thirakalil kathir viralaal

Additional Info

അനുബന്ധവർത്തമാനം