നിന്റെ സുസ്മിതം
നിന്റെ സുസ്മിതം തൊട്ടുണർത്തിയെൻ
സുന്ദരസ്മൃതിസുമങ്ങളേ
എങ്കിലും സഖീ നുകർന്നതില്ല നീ
എന്നോടൊത്തതിൻ സൗരഭം
എന്റെയോർമ്മകളലങ്കരിച്ച മണി
മഞ്ചലേറിയണയുന്നു ഞാൻ
പൂർവജന്മപുരഗോപുരങ്ങളില
പൂർവഭംഗികളിൽ മേഞ്ഞു ഞാൻ (നിന്റെ...)
ചന്ദനക്കുളുർത്തടങ്ങളിൽ സുമ
സുഗന്ധിയാം ഉപവനങ്ങളിൽ
നിന്നോടൊത്ത് വെറുതേ നടന്നൊരാ
നിമ്‌നഗക്കുളിർത്തടങ്ങളിൽ (നിന്റെ..)
പാടി നമ്മൾ മധുപാനകേളികളിൽ
ആടി നർമ്മമൊഴി തൂകി നാം
രാവുമന്നു പകലായ് കൊഴിഞ്ഞ പൂ
ങ്കാവനങ്ങൾ സഖി കാണ്മൂ ഞാൻ (നിന്റെ...)
ഇന്നു വിസ്മൃതി വലിച്ചടച്ച നിൻ
അന്തരംഗമണിവാതിലിൽ
വന്നു മുട്ടുമൊരുണർത്തുപാട്ടുമായ്
എന്നുമെന്റെ രാപ്പാടികൾ (നിന്റെ...)
---------------------------------------------------------
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Ninte susmitham
Additional Info
ഗാനശാഖ: