മണ്ണിലല്ലാ വിണ്ണിലല്ലാ

മണ്ണിലല്ലാ വിണ്ണിലല്ലാ
പൊൻവെയിലിന്നെൻ മനസ്സിൽ
പട്ടുവിരിച്ചൂ പട്ടുവിരിച്ചൂ
പട്ടിനുമീതേ പൂത്തളിക വെച്ചൂ
അഷ്ടമംഗല്യം വെച്ചൂ (2)
പൊൻ വെയിലിന്നെൻ മനസ്സിൽ
പട്ടുവിരിച്ചൂ . . 

കുഞ്ഞുവർണ്ണക്കുട ചൂടി ഉണ്ണിപ്പൂക്കൾ
കുങ്കുമപ്പൂവയലുകളിൽ കുയിലുകൾ പാടീ (2)
ഈ മാത്രയെന്നോടൊത്താഹ്ലാദിക്കാൻ
നീ മാത്രം നീ മാത്രമെന്നിൽ ഒളിഞ്ഞു നില്പൂ
മണ്ണിലല്ലാ വിണ്ണിലല്ലാ
പൊൻ വെയിലിന്നെൻ മനസ്സിൽ
പട്ടുവിരിച്ചൂ പട്ടുവിരിച്ചൂ

ഇന്നെനിയ്ക്കൊരു കന്നിയാറായൊഴുകാൻ മോഹം
നിന്നോടൊത്തൊരു പുഷ്പനൗക തുഴയാൻ മോഹം (2)
ഈ കുഞ്ഞുമോഹങ്ങൾ പങ്കു വെയ്ക്കാൻ
നീ മാത്രം നീ മാത്രമെന്നിൽ നിറഞ്ഞു നില്പൂ 
മണ്ണിലല്ലാ വിണ്ണിലല്ലാ
പൊൻ വെയിലിന്നെൻ മനസ്സിൽ
പട്ടുവിരിച്ചൂ പട്ടുവിരിച്ചൂ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mannilalla vinnilalla

Additional Info

അനുബന്ധവർത്തമാനം