നാമൊരു രാത്രിയിലീ
നാമൊരു രാത്രിയിലീ സത്രത്തിലെ
നാടകശാലയിലെത്തീ
ആരോ നൽകിയ വേഷമരങ്ങിൽ
ആടുക പാടുക നാം
ഈ ഒരു നിമിഷം മാത്രം സത്യം
ഇതെൻ പളുങ്കു പാത്രം
പ്രിയമുള്ളവളേ ഇതിലൊരു തുള്ളി
പ്രണയമധു നീ പകരൂ എൻ
അധരത്തിനതു ലഹരി എൻ
ഹൃദയത്തിനതു ലഹരി (നാമൊരു...)
നാമറിയാതെ നമ്മുടെ ജനനം
നാമറിയാതെ മരണം
ഇരുപുറവും ജനിമൃതികൾ അവയുടെ
ഇടയിലൊരുത്സവ വേള ഒരു
ഗാനോത്സവ വേള ഒരു
പാനോത്സവ വേള (നാമൊരു...)
-------------------------------------------------------
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Namoru rathriyilee
Additional Info
ഗാനശാഖ: