ആരാരോ വിജനതയിൽ

ആരാരോ വിജനതയിൽ മൂളുന്നു
ആകാശം വീണ്ടുമിരുൾ മൂളുന്നു
രാപാർക്കാൻ എവിടെയൊരു കൂടാരം
രാപ്പാടീ ചൊല്ലുകൊരു പുന്നാരം (ആരാരൊ..)

പാടുന്നു കാണാത്ത ഗന്ധർവൻ
വിളിക്കുന്നതാരെ എന്നെയോ ചൊല്ലു നീ
നീയുറങ്ങെന്നാരേ പാടുന്നൂ
പ്രിയപ്പെട്ട സൈഗൾ ഞാനുറങ്ങില്ലിനി
വർണ്ണത്തിൽ താഴിട്ടു പൂട്ടിയൊരാ
സ്വപ്നത്തിൻ പൂമേട കാണ്മതിനായ്
ഈ യാത്ര ഈ യാത്ര നീളുന്നു (ആരാരോ..)

ചായുന്നു പൊൻ വെയിൽ മായുന്നു
കളിക്കൂട്ടുകാരും പോകയായ് ഏക ഞാൻ
തേടിയ മുന്തിരിത്തേൻ തോപ്പും
മണൽക്കാറ്റടിക്കേ വീണുവോ മാഞ്ഞുവോ
ഈയുഷ്ണഭൂമിയിൽ വീണടിയാൻ
ഈ വിധം കൺ തുറന്നതെന്തിനു ഞാൻ
ആരോടു ഞാൻ യാത്ര ചൊല്ലേണ്ടൂ (ആരാരോ..)

----------------------------------------------------------------

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Araro Vijunathayin

Additional Info

അനുബന്ധവർത്തമാനം