ഏഴേഴു സാഗരങ്ങൾ താണ്ടി

 

ഏഴേഴു സാഗരങ്ങൾ താണ്ടി
ഏലത്തിൻ നാട് കാണാൻ വാ (2)
പുഴയോരങ്ങളിൽ  സംസ്കാരങ്ങൾ
പൂവിട്ടൊരെൻ പ്രിയ നാടിതാ (ഏഴേഴു..)

ആയിരം പ്രവാഹിനീ തരംഗങ്ങൾ പാടുന്നിതാ
വീണ്ടുമെൻ പ്രഭാതമേ സങ്കീർത്തനങ്ങൾ തരൂ (2)
സന്ധ്യകൾ രാവുകൾ സംഗീത സാന്ദ്രങ്ങളായ്  (ഏഴേഴു..)

ഓർമ്മ തൻ കളങ്ങളിൽ ഒരാനന്ദ നൃത്തോ‍ത്സവം
ആയിരം അജന്തകൾ ആത്മാവിൻ ലാവണ്യങ്ങൾ (2)
താളമായ് രൂപമായ്
ആടുന്നിതെൻ പ്രാണനിൽ  (ഏഴേഴു..)

-----------------------------------------------------------------------------

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ezhezhu Saagaram

Additional Info

അനുബന്ധവർത്തമാനം