വിരൽത്തുമ്പിലാരോ
വിരൽത്തുമ്പിലാരോ പൂവിൻ
പുതുവർണ്ണ രേണുക്കൾ
മനസ്സിന്റെ ചിത്രപടത്തിൽ
ഋതുശോഭയായ്
അപ്സരസ്സുകൾ താഴെ
നൃത്തമാടുവാൻ വന്നൂ
താരകങ്ങളോ മുന്നിൽ
താലമേന്തുവാൻ നിന്നൂ (വിരൽ...)
അർദ്ധനിമീലിതമാം നേത്രനീലിമയിൽ
വിഷാദ വിലോലമാം
ഒരു സ്വപ്നത്തിൻ സംഗീതമോ
ആടുന്ന മഞ്ചലിൽ പാടുന്ന മാരനും
പായുന്നൊരശ്വത്തിലായുന്ന വീരനും
താമരനൂലുകൊണ്ടങ്കികളാരു നെയ്തൂ
രാഗലോലുപനാം ദേവഗായകാ നിൻ
വിലാസവിമോഹനം മലരമ്പെയ്ത മോഹങ്ങളോ
വെണ്മേഘ പുരുഷൻ മൂവന്തി നെയ്തൊരു
പൊന്നാട ചാർത്തവേ
വിൺ മേടയാകവേ
വർഷാമയൂരങ്ങൾ ഹർഷാരവം പെയ്തുവോ (വിരൽ..)
--------------------------------------------------------------------------
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Viral Thumbil
Additional Info
ഗാനശാഖ: