പോരൂ പോരൂ ആദിവിജനതയിൽ
പോരൂ പോരൂ ആദി വിജനതയിൽ
ആരേ പാടീ ആദിമലർവനിയിൽ
ഞാനാണാ ഗീതം നീയാ സംഗീതം (2) (പോരൂ...)
ഈറത്തണ്ടിൻ മാറിൽ മുത്തും
ഈറൻ കാറ്റ് ഞാൻ
കാറ്റിൽ ചാഞ്ഞു നൃത്തം വെയ്ക്കും
ആർദ്രാപുഷ്പം നീ
നീയാം വിലോലലാസ്യം പകർന്ന
താളത്തുടിപ്പ് ഞാൻ (പോരൂ...)
എങ്ങും പൂമരങ്ങൾ പൂക്കൾ
ചിന്നും ച്ഛായയിൽ
ഇന്നീ നമ്മൾ മാത്രം എന്നു
മെന്നും നാം മാത്രം
ദൂരേ നിലാവു പെയ്യും വനാന്ത
ഭൂവും മയക്കമായ് (പോരൂ..)
---------------------------------------------------
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Poroo poroo aadivijanathayil
Additional Info
ഗാനശാഖ: