പേരാറ്റിന്നക്കരെയക്കരെ

പേരാറ്റിന്നക്കരെയക്കരെയക്കരെയേതോ
പേരറിയാക്കരയിൽ നിന്നൊരു പൂത്തുമ്പീ
നാടായ നാടുകൾ ചുറ്റീ
കാണായ കാഴ്ചകൾ കാണാൻ
കൂടെപ്പോയിക്കരെ നിന്നൊരു പൂവാലൻ തുമ്പി
പൂവാലൻ തുമ്പി (പേരാറ്റിനക്കരെ....)

തിരുമൂർത്തികൾ വാഴും കാവുകൾ കണ്ടൂ
തിരുവാതിരഞാറ്റുവേല പുകിലുകൾ കണ്ടൂ
തെയ്യം തിറ കണ്ടൂ കാവടിയാട്ടം കണ്ടൂ
കൈയ്യിൽ പൂക്കുലയേന്തി കന്നികളാടും കളങ്ങൾ കണ്ടൂ (2)
കളിയച്ഛൻ പോറ്റിയ കേളീ
കലയുടെ കോവിൽ കണ്ടൂ
കതിർ പൂക്കും വിളക്കു കണ്ടൂ
കമലദളം കണ്ടൂ 
കമലദളം കണ്ടൂ (പേരാറ്റിനക്കരെ....)

ഒരു വർണ്ണക്കുടയുടെ കീഴിലിരുന്നു
തിര പാടും പാട്ടു കേട്ടൊരു കിനാവു കണ്ടൂ
പണ്ടത്തെ കൊട്ടാരത്തിന്നിടനാഴിയിലെ
ഏതോ വീണകൾ താനേ പാടും  പ്രേമകഥകൾ കേട്ടൂ (2)
കിളി പാടും തണലുകൾ കണ്ടൂ
നിളയുടെ നൃത്തം കണ്ടൂ
നിരനിരയായാനച്ചന്തം
നിറയും തൊടി കണ്ടൂ
നിറയും തൊടി കണ്ടൂ (പേരാറ്റിനക്കരെ....)

-----------------------------------------------------------------------

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
10
Average: 10 (1 vote)
Perattinnakkare

Additional Info

അനുബന്ധവർത്തമാനം