ഓളങ്ങളിലുലയും കുളവാഴക്കുണ്ടൊരു
കണ്ണാരം പൊത്തി കാണാത്ത വഴിയേ പോയ്
കണ്ണഞ്ചിരട്ടയിൽ മണ്ണപ്പം ചുട്ട്
പ്ലാവിലക്കിണ്ണത്തിൽ പായസം വെച്ച്
പൂവാലൻ തുമ്പിയേം കൂട്ടി വായോ ഓടി വായോ
കണ്ണാരം പൊത്തി കാണാത്ത വഴിയേ പോയ്
കന്നിപ്പൂ തൊട്ട് കടിഞ്ഞൂൽ പൂ തൊട്ട്
കണ്ണനാമുണ്ണീടെ പീലിപ്പൂ തൊട്ട്
ഒന്നേയൊന്നെണ്ണും മുമ്പോടി വായോ ഓടി വായോ
ഓളങ്ങളിലുലയും കുളവാഴയ്ക്കുണ്ടൊരു പീലിപ്പൂ (2)
നിറുകയിൽ നിരന്ന പീലിപ്പൂ
പാടങ്ങളിലലയും കുളിർകാറ്റിനുണ്ടൊരു പൂങ്കുഴല് (2)
കുറുകുഴൽ നിറയെ തേൻകുളിര് (ഓളങ്ങളിൽ...)
പൊന്നാമ്പൽ പെൺകൊടികൾ
നീരാടും കടവത്തെ പോക്കുവെയിൽ പൊന്നാട
ആരാരോ കവർന്നു പോയ് (2)
ഒരു കുളിരിൽ മുങ്ങിപ്പോയ
പെൺകൊടി തൻ പൊന്നാട (2)
കരൾകവർന്ന കണ്ണനല്ലാതാരെടുക്കാൻ
ഓളങ്ങളിലുലയും കുളവാഴയ്ക്കുണ്ടൊരു പീലിപ്പൂ
നിറുകയിൽ നിരന്ന പീലിപ്പൂ
കണ്ണാന്തളിമുറ്റത്തെ അരിമുല്ലപ്പൂങ്കുടിലിൽ
അമ്പലപ്രാവല്ലാ. . . .
തേന്മൊഴികൾ കുറുകുന്നൂ (2)
ഒരു മലരിൻ തേൻകിണ്ണം
ചെഞ്ചൊടിയിൽ ചേർക്കുവാൻ (2)
കൊതിയെഴുന്ന കണ്ണനോതും കളിമൊഴികൾ
ഓളങ്ങളിലുലയും കുളവാഴയ്ക്കുണ്ടൊരു പീലിപ്പൂ
നിറുകയിൽ നിരന്ന പീലിപ്പൂ
പാടങ്ങളിലലയും കുളിർകാറ്റിനുണ്ടൊരു പൂങ്കുഴല്
കുറുകുഴൽ നിറയെ തേൻകുളിര്
ആഹാ. . .