നാദബ്രഹ്മമയീ

ആ....നാദബ്രഹ്മമയീ...
നാദബ്രഹ്മമയീ - മാനസ
നാളീകത്തെ ഉണർത്തുമനശ്വര
നാദബ്രഹ്മമയീ -നാവിൽ
നടമാടും നീ നാദബ്രഹ്മമയീ
(നാദബ്രഹ്മമയീ..)

പ്രഭാമരീചികൾ തന്തികൾ ചാർത്തിയ
പ്രപഞ്ചമല്ലോ നിൻ വീണ
നിന്റെ മണിവീണ
തഴുകുമ്പോൾ നീ തഴുകുമ്പോളത്
തളിർത്തു നിൽക്കുന്നു സ്വരങ്ങൾ
തളിർത്തു പൂക്കുന്നു
അതിലൊരു പൂവിതളല്ലോ ഞാൻ ഒരു
മധുകണമല്ലോ ഞാൻ
നാദബ്രഹ്മമയീ...

അഗാധനീലിമയല്ലൊ -താരാ
പഥങ്ങളല്ലോ നിൻ ഗീതം
നിന്റെ സംഗീതം
ഈ വിശാലതയിലീയപാരതയി
ലീയനന്തതയിലാകവേ
പൂവിടും തരളതാരകങ്ങളതിലെ
സ്വരങ്ങൾ സ്വരദീപ്തികൾ
നിന്റെ വല്ലകിയിലെത്ര പല്ലവികൾ
എത്രയെത്ര ചരണങ്ങൾ -നിൻ
പൊൻകരാംഗുലികൾ തൊട്ടുണർത്തുമൊരു
ബിന്ദു ഞാനരിയ ബിന്ദു ഞാൻ
നിന്റെ മാറിലിതു ചേർത്തിടാവൂ നിൻ
ഹൃദന്തസുഗന്ധമണിവൂ ഞാൻ
ഹൃദന്തസുഗന്ധമണിവൂ ഞാൻ

നാദബ്രഹ്മമയീ - മാനസ
നാളീകത്തെ ഉണർത്തുമനശ്വര
നാദബ്രഹ്മമയീ -നാവിൽ
നടമാടും നീ നാദബ്രഹ്മമയീ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
2
Average: 2 (1 vote)
Nadhabrahmamayi

Additional Info

അനുബന്ധവർത്തമാനം