വാനോളം തിരിനീളും ദീപമുണ്ടേ

വാനോളം തിരി നീളും ദീപമുണ്ടേ
വഴിയോരം മുഴുനീളെപ്പന്തലുണ്ടേ
ദൂരേ കൂവരം കുന്നിൽ മരതകത്തോരണമുണ്ടേ
ചെഞ്ചൂര്യക്കുങ്കുമചാന്തുണ്ടേ
മണിപ്പൂക്കിലക്കാവിലിന്നാറാട്ട്
കന്യകമാർക്കിളന്നീരാട്ട് (വാനോളം..)


മഞ്ഞിലിളമെയ്യിൽ തൂമഞ്ഞളാടിയാടി
തങ്കപ്പിതുത്തോടയിപ്പൂങ്കാതിലാടിയാടി
അല്ലിയിലക്കസവുക്കച്ചയിലഴകിടം മൂടി
കുന്നിമണിക്കനവു ചിപ്പിയിലമൃതുമായ് വാവാ
പൂത്താലം ഉഴിയാൻ വാ കുരവയിടാൻ കൂട്ടിനു വാ
അലയും പൂങ്കാറ്റേ (വാനോളം..)


പൊന്നലരിപ്പീലിപ്പൂങ്കുന്നിറങ്ങി വന്നു
കിന്നരഗന്ധർവരെല്ലാം കണ്മയങ്ങി നിന്നു
വർണ്ണമണിക്കുമിളകളിൽ കനകമായ് പൂക്കവേ
സ്വർണ്ണമത്സ്യകന്യകമാർ താന്തരായ് നീന്തവേ
നീലാമ്പൽ മുകുളം താ നന്തുണി തൻ നാദം താ
കുളിരും പൂങ്കാറ്റേ (വാനോളം...)

-----------------------------------------------------------------

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vaanolam Thirineelum Deepamunde

Additional Info

അനുബന്ധവർത്തമാനം