രഞ്ജിനി പ്രിയരഞ്ജിനി

രഞ്ജിനി...
രഞ്ജിനി പ്രിയരഞ്ജിനി 
രാഗവികാര തരംഗിണീ
നിൻ നിഴൽപോലും മാറിൽ ഒതുക്കും പ്രേമതപസ്വിനി ഞാൻ
രഞ്ജിനി പ്രിയരഞ്ജിനി 
രാഗവികാര തരംഗിണീ

മിഴികളിലേതോ കവിതയുമായ് നീ
ഇതുവഴിയേ വന്നു 
ഇനിയെന്റെ ഗാനവും ജീവിതരാഗവും 
ഇതളിടും ഈ സ്വപ്നവും നിനക്കു മാത്രം
ആഹാഹാ ആഹാഹാ ആഹാഹാ ആഹാഹാ...ആ....
(രഞ്ജിനി...)

ഓർമ്മയിൽ വിരിയും ഈ മൃദുഹാസം 
മായ്ക്കുവതെങ്ങിനെ ഞാൻ
അലിയുമെൻ മൗനവും മാസ്മരപ്രേമവും 
എനിക്കുള്ളതൊക്കെയും നിനക്കു മാത്രം
ആ.....

രഞ്ജിനി പ്രിയരഞ്ജിനി 
രാഗവികാര തരംഗിണീ
നിൻ നിഴൽപോലും മാറിൽ ഒതുക്കും പ്രേമതപസ്വിനി ഞാൻ
രഞ്ജിനീ...രഞ്ജിനീ...രഞ്ജിനീ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ranjini priyaranjini

Additional Info

Year: 
1992

അനുബന്ധവർത്തമാനം