കളനാദ പൊൻവീണ
കളനാദ പൊൻവീണ കൈയ്യിൽ മൂളൂന്നുവോ
നവരാഗ പൂമഞ്ചം നെഞ്ചിൽ നീർത്തുന്നുവോ
ശ്യാമപ്പൂവേ നീയും പോരൂ
ആരോ മീട്ടുന്നൊരീണം കേട്ടാടുവാൻ
കളനാദ പൊൻവീണ കൈയ്യിൽ മൂളൂന്നുവോ
നവരാഗ പൂമഞ്ചം നെഞ്ചിൽ നീർത്തുന്നുവോ
ലാലാലാ ലാലാലാ ...
താരാജാലം കണ്ണിൽ പൂക്കും
ഏതോ വിണ്ണിൻ വർണ്ണക്കൂട്ടിൽ
കാറ്റും ചേക്കേറവേ ഓ...
ആലോലം പാടിപ്പാടി
പൂക്കാലം തേടിപ്പോകും
വേനൽക്കാല തൂവൽപ്പക്ഷി
നീയും ഞാനും പാടും തീരം ദൂരെ
കളനാദ പൊൻവീണ കൈയ്യിൽ മൂളൂന്നുവോ
നവരാഗ പൂമഞ്ചം നെഞ്ചിൽ നീർത്തുന്നുവോ
പീലിപ്പൊന്നും മുത്തും കോർക്കും തിങ്കൾത്താലം മണ്ണിന്നേകും
മേലേ മൂകാംബരം ഓ...
താലോലം തമ്മിൽച്ചേർന്നും
സല്ലീലം സ്വപ്നം നെയ്തും
മായാജാല തൂവൽ തേടും
രാവും ഞാനും പാടും തീരം ദൂരെ
കളനാദ പൊൻവീണ കൈയ്യിൽ മൂളൂന്നുവോ
നവരാഗ പൂമഞ്ചം നെഞ്ചിൽ നീർത്തുന്നുവോ
ശ്യാമപ്പൂവേ നീയും പോരൂ
ആരോ മീട്ടുന്നൊരീണം കേട്ടാടുവാൻ
കളനാദ പൊൻവീണ കൈയ്യിൽ മൂളൂന്നുവോ
നവരാഗ പൂമഞ്ചം നെഞ്ചിൽ നീർത്തുന്നുവോ