കാണുമ്പോളിങ്ങനെ നാണം

കാണുമ്പോളിങ്ങനെ നാണം കുണുങ്ങിയാൽ
കല്യാണപ്പന്തലിലെന്തു ചെയ്യും
ചേട്ടൻ കയ്യുപിടിക്കുമ്പോൾ എന്തു ചെയ്യും(2)

മൈലാഞ്ചിയിട്ടൊരു മണിവളക്കൈകളിൽ
മലർമാല കിട്ടുമ്പോൾഎന്തു കാട്ടും
മുല്ല മലർമാല കിട്ടുമ്പോൾഎന്തുകാട്ടും (2)
(കാണുമ്പോളിങ്ങനെ..)

കിളിവാലൻ വെറ്റില തിന്നുന്ന കൂട്ടുകാർ
കിന്നാരം ചൊല്ലുമ്പോൾ എന്തുകാട്ടും(2)
നിലവിളക്കെരിയുന്ന വലിയൊരു വീട്ടിൽ നീ
വലത്തുകാൽ കുത്തുമ്പോൾ എന്തു ചെയ്യും(2)
നിന്റെ വലത്തുകാൽ കുത്തുമ്പോൾ എന്തു ചെയ്യും
മണീയറ മണിദീപം മങ്ങിത്തുടങ്ങുമ്പോൾ
മണവാളൻ വരുമപ്പോൾ എന്തു ചെയ്യും 
(കാണുമ്പോളിങ്ങനെ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
kaanumbolingane